നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ഒഴിവാക്കണം : കേരള കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവനും സ്വത്തിനും നാശം വരുത്തുന്ന നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലം മനുഷ്യർക്ക് നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നാട്ടിൽ സ്വതന്ത്രമായി ജീവിക്കുന്നതിന് പൗരന് ഭരണഘടന അവകാശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നശിപ്പിക്കുന്നതിന് മനുഷ്യർക്ക് അവകാശമുണ്ട്. വന്യമൃഗ ഉപദ്രവം മൂലം ഉണ്ടാകുന്ന നഷ്ടത്തിന് താമസംവിന മതിയായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ബഫർ സോൺ വനത്തിനുള്ളിലേക്ക് നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശ്ശേരിക്കര ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുമ്പിൽ ഫെബ്രുവരി 3 ന് വെള്ളിയാഴ്ച ധർണ നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, പ്രൊഫ ഡോ.വർഗീസ് പേരയിൽ, ജോർജ് എബ്രഹാം, അഡ്വ.മനോജ് മാത്യു, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൻ, തോമസ് മാത്യു ഇടയാറന്മുള, ഷെറി തോമസ്, റഷീദ് മുളന്തറ, സോമൻ താമരചാലിൽ, രാജീവ് വഞ്ചിപ്പാലം, ബിബിൻ കല്ലമ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...