കോട്ടാങ്ങൽ : കോട്ടാങ്ങൽ പടയണി ഇന്ന് കോട്ടാങ്ങൽ കരയുടെ ഗണപതി കോലം ആവേശം വിതച്ചു കോലങ്ങൾ എത്തിത്തുടങ്ങി. ഇന്ന് കോട്ടാങ്ങൽ കരയുടെ ഗണപതി കോലം. മകര മാസ രാവിൽ കരക്കാരിൽ ആവേശം വിതറി കുളത്തൂർ കരയുടെ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. രാത്രി 11 ന് ആരംഭിച്ച പടയണി ചടങ്ങുകൾ 1 മണിയോടെ അവസാനിച്ചു. ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം കളത്തിൽ എത്തും. മത്സര ബുദ്ധിയോടെ ഉള്ള പടയണി അവതരണം ആണ് കോട്ടാങ്ങൽ പടയണിയുടെ മികവ് വർദ്ധിപ്പിക്കുന്നത്.
ഗണപതി കോലം കളത്തിലേക്ക് ചുവടുകൾ ചവിട്ടി തുള്ളി ഉറഞ്ഞു. എഴുന്നള്ളുന്നത് കാണികളിൽ ആവാച്യമായ അനുഭൂതി സൃഷ്ടിക്കുന്നു. ഗണപതി കോലത്തിനു ഉള്ള “കാപ്പൊലി ” കരക്കാരിൽ ഭക്തി പരവശത സൃഷ്ടിക്കുന്നു. കരക്കാർ ഇരു വശത്തു നിരന്നു നിന്ന് ചൂട്ടു കറ്റകൾ ഉയർത്തി ആർപ്പു വിളികളോടെ കോലത്തെ വരവേറ്റു കളത്തിലേക്ക് കൊണ്ട് വരുന്നതിനാണു കാപ്പൊലി എന്ന് പറയുന്നത്. വിനോദം ഉൾപ്പെടുത്തിയിട്ട് ഉള്ള അവതരണം ആണ് ഗണപതി കോലത്തിന്‍റെ പ്രേത്യേകത. 25,26 അടവി,പള്ളിപ്പാന എന്നിവ നടക്കും.27,28 വലിയ പടയണിനടക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]