Sunday, July 6, 2025 12:02 am

എസ്പി നേതാവിന്‍റെ നാക്ക് അറുക്കുന്നവര്‍ക്ക് 51,000 രൂപ നല്‍കും ; ഹിന്ദു മഹാസഭാ നേതാവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സമാജ്വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ നാവ് മുറിക്കുന്നവര്‍ക്ക് 51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രാദേശിക നേതാവ്. രാമചരിതമനസിലെ ചില വാക്യങ്ങള്‍ സാമൂഹിക വിവേചനം പ്രോത്സാഹിപ്പിച്ചുവെന്ന പ്രസാദ് മൗര്യയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം.

എസ്പി നേതാവ് തങ്ങളുടെ മതഗ്രന്ഥത്തെ അവഹേളിക്കുകയും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തതായി മഹാസഭയുടെ ജില്ലാ ഇന്‍ചാര്‍ജ് സൗരഭ് ശര്‍മ്മ പറഞ്ഞു. സ്വാമി പ്രസാദ് മൗര്യയുടെ നാവ് മുറിക്കുന്ന ധീരനായ ഏതൊരു വ്യക്തിക്കും 51,000 രൂപ പാരിതോഷികം നല്‍കുമെന്നും മഹാസഭയുടെ ജില്ലാ ഇന്‍ചാര്‍ജ് സൗരഭ് ശര്‍മ പറഞ്ഞു. ഇത് കൂടാതെ പ്രവര്‍ത്തകര്‍ മൗര്യയുടെ കോലം കത്തിക്കുകയും അവയെ നദിയില്‍ എറിയുകയും ചെയ്തു.

എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ എതിര്‍ക്കുന്നതായി എബിഎച്ച്എം ദേശീയ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു. മുന്‍ ക്യാബിനറ്റ് മന്ത്രി ബിഎസ്പിയിലായിരുന്നപ്പോള്‍ ‘ജയ് ഭീം ജയ് ഭാരത്’ എന്ന് പറയാറുണ്ടായിരുന്നു, ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ രാമചരിതമാനങ്ങളെ ബഹുമാനിക്കാന്‍ തുടങ്ങി. ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ രാമചരിതമനസിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് ദേശീയ വക്താവ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...