മല്ലപ്പള്ളി : കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തിപ്പെട്ട കുടുംബങ്ങള്‍ക്ക് കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു. 2019 -20 വര്‍ഷ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ടാങ്കുകള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം.എം സലിം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.എ ഷാഹിദാ ബിവി, ജോസി ഇലഞ്ഞിപ്പുറം, ഇ.കെ അജി, പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് ജി.ദീപ, അക്കണ്ടന്റ് എം.ആര്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരുന്നൂറില്‍ അധികം കുടുബങ്ങള്‍ക്ക് ഇത് പ്രയോജനപ്രദമായി.
കോട്ടാങ്ങല്‍ പഞ്ചായത്തില്‍ വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു
RECENT NEWS
Advertisment