കൊട്ടാരക്കരയില്‍ വാഹനാപകടം ; വയനാട് പനമരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ​ ഡയറക്ടര്‍ ആര്‍. മണികണ്ഠന്‍ (53) മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നടന്ന വാഹനാപകടത്തില്‍ വയനാട്ടിലെ കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് പരിക്കേറ്റു. പനമരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ​ ഡയറക്ടര്‍ ആര്‍. മണികണ്ഠനാണ് (53) വാഹനാപകടത്തില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊട്ടാരക്കരക്ക് സമീപം മണികണ്ഠന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചാണ് അപകടം.

മൂന്ന് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സഹപ്രവര്‍ത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുധീഷി​ന്റെ പിതാവി​ന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു. സുധീഷിനെ കൂടാതെ മറ്റൊരു കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സിബിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

തവിഞ്ഞാല്‍ മക്കികൊല്ലി അമൃത നിവാസില്‍ രാമകൃഷ്ണന്‍ നായരുടെ (റിട്ടയര്‍ഡ് നേവല്‍ ഓഫീസര്‍ ) മകനാണ്. ഭാര്യ പ്രസന്ന (അധ്യാപിക, മുണ്ടേരി ജി.വി.എച്ച്‌.എസ്.എസ്) മക്കള്‍: ഡോ – സിദ്ധാര്‍ത്ഥ് , അമൃത (വിദ്യാര്‍ത്ഥി). മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....