കൊട്ടാരക്കര : കൊട്ടാരക്കരയില്‍ ചെമ്പന്‍പൊയ്കയില്‍ ബ്രാഞ്ച് സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം. അംഗത്വമില്ലാത്ത രണ്ടു പേര് സമ്മേളനത്തിനെത്തിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഇതിനിടെ ഒരു പ്രവര്ത്തകന് കത്തിയെടുത്തു വീശി. ഇതോടെ സമ്മേളനം നിര്‍ത്തി വെക്കുകയായിരുന്നു.
ഏറെക്കാലമായി ചെമ്പന്‍പൊയ്കയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.ഇതേതുടര്‍ന്ന് ബ്രാഞ്ച് കമ്മറ്റിയില്‍ നിന്ന് അഞ്ച് പേരെ പുറത്താക്കിയിരുന്നു. ഇങ്ങനെ പുറത്താക്കിയവരില്‍ രണ്ട് പേര് സമ്മേളനത്തിനെത്തി എന്നാരോപിച്ചായിരുന്നു തര്‍ക്കം. സമ്മേളനത്തിന്റെ പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും.