കൈക്കൂലി കേസിൽ സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ മുമ്പും സമാന കേസിൽ പ്രതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെൻഡ് ചെയ്ത കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ മുമ്പും കൈക്കൂലി കേസിൽ പ്രതി. എൻഡിപിഎസ് കേസിലെ പ്രതിയായ യുവാവിനെ ഒഴിവാക്കാൻ പ്രതിയുടെ അമ്മയുടെ കൈയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അശോക് കുമാറിന് ലഭിച്ചിരുന്ന മുഖ്യമന്ത്രിയുടെ മെഡൽ തിരിച്ചുവാങ്ങിയിരുന്നു. ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങിയ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ ആണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവറാവു ബാറുകളിൽ നേരിട്ടെത്തി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെ വന്നപ്പോഴാണ് ചില ബാറുടമകൾ തന്നെയാണ് പരാതി നൽകിയത്. എക്സൈസ് മന്ത്രി എം ലിജുവിനും കമ്മീഷണർക്കും വാട്സ്ആപ്പ് വഴിയും പരാതികൾ ലഭിച്ചു. ചങ്ങനാശേരി റേഞ്ചിൽ സമയപരിധി കടന്നും ബാറുകൾ പ്രവർത്തിക്കുന്നുവെന്നും പണവും മദ്യവും മറ്റ് ഉപഹാരങ്ങളും വാങ്ങി എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു എന്നുമായിരുന്നു പരാതി. ഇതേ തുടർന്നാണ് എക്സൈസ് കമ്മീഷണർ സാംബശിവറാവു നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്.

കോട്ടയത്തെ തൃക്കൊടിത്താനത്തുള്ള ബാറിലടക്കം കമ്മീഷണർ നേരിട്ടെത്തി മൊഴിയും തെളിവും ശേഖരിച്ചു. ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി കമ്മീഷണർ പണം വാങ്ങുന്നുണ്ടെന്ന് കമ്മീഷണർ കണ്ടെത്തി. പിന്നാലെ ഇടനിലക്കാരൻ്റെ വീട്ടിലും പരിശോധന നടത്തി. ഇതിനിടെ അശോക് കുമാർ പരിശോധനയെക്കുറിച്ച് പറഞ്ഞ് ഇടനിലക്കാരൻ്റെ വാട്സ്ആപ്പിലേക്കും വിളിച്ചതും തെളിവായി. സമയപരിധി കടന്നുള്ള കച്ചവടത്തിനും ലൈസൻസ് പുതുക്കാനും ഇടനിലക്കാർ വഴി പണം വാങ്ങുന്നുവെന്ന് എക്സൈസ് കമ്മീഷണർ കണ്ടെത്തി. നാല് ബാറുകളിൽ നിന്നായി 55,000 രൂപ ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി കമ്മീഷണർ വാങ്ങുന്നുവെന്ന മൊഴി ലഭിച്ചു. പിന്നാലെ അശോക് കുമാറിനെ സസ്പെൻഡ് ചെയ്യാൻ കമ്മീഷണർ ഉത്തരവിടുകയായിരുന്നു. പണവും ഉപഹാരവും മദ്യവും വാങ്ങി ക്രമക്കേടിന് കൂട്ടുനിന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് മറ്റ് ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം ; ആലുവയിലേക്കുള്ള വാഹനങ്ങൾ...

0
കൊച്ചി : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിൽ...

ആധാറിലെ ജനനത്തീയതി തിരുത്തൽ അനിശ്ചിതത്വത്തിൽ ; അപേക്ഷ സ്വീകരിക്കാതെ സേവനകേന്ദ്രങ്ങൾ

0
ആലപ്പുഴ : ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതകളേറെയുള്ളതിനാൽ...

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്വർണ്ണവും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

0
നാഗർകോവിൽ : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി 20 പവൻ...