കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടയിൽ എസ്ഐ വിജിലന്‍സ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അമ്പലപ്പുഴ സ്വദേശിയായ നസീർ വി എച്ചിനെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട വാഹനം വിട്ടുകൊടുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജ് ഭാഗത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ വെച്ച് പരാതിക്കാരനിൽ നിന്ന് വാഹനം വിട്ടുകൊടുക്കുന്നതിനായി രണ്ടായിരം രൂപയും ഒരു ഫുൾ ബോട്ടിൽ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസ് കിഴക്കൻ മേഖലാ എസ്പി വി ജി വിനോദ് കുമാറിനെ അറിയിച്ചു.
എസ് പിയുടെ നിർദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ആർ രവികുമാർ ഇൻസ്പെക്ടർമാരായ മഹേഷ് പിള്ള, രമേഷ് കുമാർ , എസ് ഐമാരായ സുരേഷ് കെ ആർ , സുരേഷ്കുമാർ, സ്റ്റാൻലി തോമസ്, സാബു വി ടി, പ്രസാദ് കെ ആർ , സി പി ഒ മാരായ രാജേഷ്, അരുൺ ചന്ത്, ശ്യാം കുമാർ, ഷിജു, അനൂപ്, ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇയാളെ വൈകിട്ട് ഒൻപത് മണിയോടെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]