റോഡ് അപകടം തടയുന്നതിനും ട്രാഫിക് നിയമ ലംഘനത്തിനുമെതിരെ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിൽ റോഡ് അപകടങ്ങൾ തടയുന്നതിനും, ട്രാഫിക് നിയമലംഘനം നടത്തുന്നവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പോലീസ്. ട്രിവാൻഡ്രം ട്രാഫിക് ഐ എന്ന പേരിലുള്ള പദ്ധതിയിൽ പൊതുജനങ്ങൾക്ക് ട്രാഫിക് സംബന്ധമായ നിയമ ലംഘനങ്ങൾ, പരാതികൾ, നിർദേശങ്ങൾ എന്നിവ സിറ്റി പൊലീസിനെ അറിയിക്കാം. ഇതിനായി 94979 30005 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടാം. ട്രാഫിക് നിയമ ലംഘനങ്ങൾ, അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ, മറ്റ് ട്രാഫിക് സംബന്ധമായ പരാതികൾ എന്നിവ ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ടെക്സ്റ്റ് മെസേജുകളായി പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാവുന്നതാണ് എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു ഐ പി എസ് അറിയിച്ചു.

സന്ദേശങ്ങളും രഹസ്യവിവരങ്ങളും അറിയിക്കുന്നവരുടെ പേര് വിവരങ്ങൾ പോലീസ് അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിവാൻഡ്രം ട്രാഫിക് ഐ എന്ന സംവിധാനത്തിൽ 24 മണിക്കൂറം സന്ദേശങ്ങൾ കൈമാറാൻ കഴിയുമെന്നും ട്രാഫിക് നിയമ ലംഘനങ്ങളിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും, റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് തടയാന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുവാനും, പൊതുജനങ്ങൾക്ക് സിറ്റി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഈ പുതിയ സംവിധാനത്തോട് എല്ലാവരും സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...