കോട്ടയം : കുറവിലങ്ങാട് വിദേശികള്‍ സഞ്ചരിച്ചിരുന്ന കെഎസ്‌ആര്‍ടിസി ബസ് പോലീസ് തടഞ്ഞു. ബസിലുണ്ടായിരുന്ന സ്‌പെയിന്‍ സ്വദേശികളായ രണ്ടുപേരെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കി. കൊവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടെത്താത്തതിനാല്‍ ഇവരെ ആദ്യം വിട്ടയച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ താമസ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് തന്നെ മാറ്റി.
മാര്‍ച്ച് ആറിന് കേരളത്തില്‍ എത്തിയ യുവാവും യുവതിയും ഏറ്റുമാനൂരില്‍ ആണ് താമസിച്ചിരുന്നത് . പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന വിലക്ക് മറികടന്ന് മൂന്നാറിലേക്ക് പോകുന്നതിനിടെ ഇവരെ പോലീസ് തടയുകയായിരുന്നു .
അതേസമയം പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.