കോട്ടയം : കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് കൊവിഡ്. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടക്ടറേയും വെഹിക്കിൾ സൂപ്പർവൈസറേയും ക്വാറന്റീനിലാക്കി ഡിപ്പോ അണുവിമുക്തമാക്കി. 20 നാണ് രോഗം സ്ഥിരീകരിച്ച ഡ്രൈവർ അവസാനമായി ഡ്യൂട്ടിക്ക് എത്തിയതെന്ന് അധികൃതർ പറഞ്ഞു.