കോഴിക്കോട് : രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലേക്ക് എത്തിക്കുന്നതിനിടെയാണ് ജീപ്പ് യാത്രികര്‍ മരിച്ചത്.
രാമനാട്ടുകരയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
RECENT NEWS
Advertisment