സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആര്‍) അനുസരിച്ച്‌, പ്രാദേശിക‍ തലത്തിലാണു നിയന്ത്രണവും ഇളവുകളും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

എ, ബി വിഭാഗങ്ങളിലാണ് (ടിപിആര്‍ 16നു താഴെ) ഇളവുകള്‍. ഇതിനു മുകളിലുള്ളവ ലോക്‌ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും ആണ്. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാമെങ്കിലും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ പൊതു ജനത്തിന് പ്രവേശനമുണ്ടാകില്ല.
* അവശ്യ സാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.
* ഹോട്ടല്‍, റസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്സല്‍, ഓണ്‍ലൈന്‍/ഹോം ഡെലിവറി മാത്രം. സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.
* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവര്‍ത്തിക്കും. നാളെയും പ്രവര്‍ത്തിക്കുമെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
* കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും.
* അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും പതിവു പോലെ പ്രവര്‍ത്തിക്കും.
* കള്ളു ഷാപ്പുകളില്‍ പാഴ്സല്‍ മാത്രം. ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലകളും തുറക്കും.

അതേസമയം ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയ ശേഷം കൊവിഡ് വ്യാപനം വര്‍ധിക്കുന്നുവെന്ന വിലയിരുത്തലില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന നിര്‍ദേശമാണ് വിദഗ്ധര്‍ മുന്നോട്ടു വച്ചത്. 10-15ല്‍ ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളും വേണം. ടിപിആര്‍ 5നു താഴെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമായിരിക്കും ഇളവുകള്‍ അനുവദിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച്‌ തീരുമാനമെടുക്കും. തൊഴില്‍ മേഖലയിലെ പ്രതിസന്ധി കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.

നിലവില്‍ പോസിറ്റിവിറ്റി നിരക്ക് 24നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണമാണ്. മറ്റു തദ്ദേശസ്ഥാപനങ്ങളില്‍ ഇളവ് അനുവദിച്ചതോടെ കൊവിഡ് വ്യാപനം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഒരാഴ്ചയോളമായി സംസ്ഥാന തലത്തിലുള്ള പോസിറ്റിവിറ്റി നിരക്ക് 10നു മുകളില്‍ തുടരുകയാണ്. 21ന് 9.63 ആയിരുന്ന ടിപിആര്‍ പിന്നീട് ഉയര്‍ന്ന് ശരാശരി 10.4 ആയി. ഒരാഴ്ചയ്ക്കകം ഇത് 7നു താഴെയെത്തുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെയാണ് വീണ്ടും നിബന്ധനകള്‍ കര്‍ശനമാക്കുന്നത്. കഴിഞ്ഞയാഴ്ചയിലെ ദേശീയ ശരാശരി 2.97% മാത്രമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച് യൂടൂബർക്കെതിരെ കേസ്

0
ഡൽഹി: ഇ 20 പെട്രോൾ വിവാ​ദത്തിൽ നിധിൻ ​ഗഡ്കരിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നരാപിച്ച്...

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

0
പാലക്കാട്: പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി...

വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചതായി എംഎ...

0
തിരുവനന്തപുരം: വിഡി സതീശന്റെ മൂകാംബിക സന്ദർശനത്തെകുറിച്ചുള്ള മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത...

വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം. എൽഡിഎഫ്...