കോട്ടയം : പാലാ കിടങ്ങൂരിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപമുള്ള കിടങ്ങൂർ ഹൈപ്പർ മാർക്കറ്റില്‍ തീപിടുത്തമുണ്ടായത്. സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂർ എസ്ഐയാണ്. ഉടൻ തന്നെ വൈദ്യുതി വകുപ്പ് അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി.കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പോലീസ് രക്ഷപെടുത്തി. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പാലായിലെ സൂപ്പർ മാർക്കറ്റിൽ തീപിടുത്തം ; 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
RECENT NEWS
Advertisment