കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ അംഗം ലിസി സെബാസ്റ്റ്യന്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലിസിയെ ഈരാട്ടുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.
തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം ചെയ്തു. 2015ല്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചു. പി.സി ജോര്‍ജ് എം.എല്‍.എ നേതൃത്വം നല്‍കിയിരുന്ന കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ അംഗമായിരുന്നു. പിന്നീട് ജോര്‍ജിനൊപ്പം സ്വതന്ത്ര നിലപാടാണ് എടുത്തിരുന്നത്.