കോട്ടയം: കോട്ടയത്ത് കുടുംബ വഴക്ക് അന്വേഷിക്കാന്‍ എത്തിയ പോലീസുകാരന് കോട്ടയത്ത് മര്‍ദ്ദനമേറ്റു. കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിബിന്‍ ലോബോക്കാണ് പരിക്കേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പാമ്പാടി നെടുങ്കുഴി സ്വദേശി സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോള്‍ സാം ഭാര്യയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സാം പോലീസുകാരനെ ആക്രമിച്ചത്.
മര്‍ദ്ദനത്തില്‍ ജിബിന്റെ മൂക്കിനാണ് പരിക്കേറ്റത്. ജിബിന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മുറിക്കുള്ളില്‍ പൂട്ടിയിട്ടിരുന്ന ഭാര്യയെ പോലീസ് മോചിപ്പിച്ചു.