കുടുംബപ്രശ്നം ; കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്‌കൂളിനുള്ളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പേരൂർ പൂവത്തുംമൂട് അധ്യാപികയെ സ്‌കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പൂവത്തുംമൂട് ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരിക്കേറ്റത്.ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.മോസ്‌കോ സ്വദേശികളായ ഡോണിയയും കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പോലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കൊച്ചുമോൻ വീണ്ടും മർദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിംങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇന്ന് രാവിലെ 10 മണിയോടെയാണ് കൊച്ചുമോൻ സ്‌കൂളിൽ എത്തിയ സമയം ക്ലാസ് എടുക്കുകയായിരുന്ന ഡോണിയയെ ഓഫിസ് മുറിയിലേയ്ക്കു വിളിച്ചു വരുത്തുകയും വാക്കുതർക്കത്തിനിടെ കൊച്ചുമോൻ കയ്യിൽ കരുതിയ കത്തി എടുത്ത് കഴുത്തിൽ കുത്തുവാൻ ശ്രമിച്ചു. മുറിവേറ്റ ഇവരെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഡോണിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....