കോട്ടയം ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും

For full experience, Download our mobile application:
Get it on Google Play

കോട്ടയം  : മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതി രൂക്ഷമാണ്. ജില്ലയിലെ ഏഴു പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലാണ്.

ശക്തമായ മഴയെ തുടര്‍ന്ന് കല്ലറ 110 പാടശേഖരത്തില്‍ മടവീഴ്ചയുണ്ടായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

വെള്ളം കയറിയതിനെത്തുടര്‍ന്ന് കോട്ടയം – ഗതാഗതം തടസപ്പെട്ട റോഡുകളും വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം റൂട്ടുകളും

1. ആലപ്പുഴ-ചങ്ങനാശേരി റോഡ് (പൂര്‍ണമായും വെള്ളത്തില്‍ (പകരം വഴികളില്ല)
2. കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ 600 മീറ്റര്‍ ദുരം(വാഹനങ്ങള്‍ ആലുംമൂട്ടില്‍ നിന്നും ടോള്‍ ഗേറ്റ് റോഡിലൂടെ പോകണം)

3. പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ 200 മീറ്റര്‍ (വാഹനങ്ങള്‍ പ്രവിത്താനത്തുനിന്നും പ്ലാശനാല്‍ ബൈപാസ് റോഡിലൂടെ പോകണം)

4. പാലാ ഏറ്റുമാനൂര്‍ റോഡില്‍ കൊട്ടാരമറ്റം സ്റ്റാന്റില്‍ (വാഹനങ്ങള്‍ പാലാ ബൈപാസ് റോഡിലൂടെ പോകണം)

5. മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ പ്ലാമുറി ഭാഗത്ത് 700 മീറ്റര്‍ (വാഹനങ്ങള്‍ അയര്‍ക്കുന്നത്തു നിന്ന് തിരുവഞ്ചൂര്‍ വഴി ഏറ്റുമാനൂര്‍ക്ക് പോകണം)

6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം (ചുങ്കത്തുനിന്നും മെഡിക്കല്‍ കോളേജ് വഴിക്ക് പോകാം.)

7. തലയോലപ്പറമ്പ് – വൈക്കം റോഡില്‍ വടയാര്‍ (തലയോലപ്പറമ്പ് പള്ളിക്കവലയില്‍നിന്നും കാഞ്ഞിരമറ്റം വഴി പോകാം)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...