കൊല്ലം: സമ്പൂര്‍ണ്ണ വൈദ്യുതീകരണ ലക്ഷ്യം കൈവരിക്കുന്നതിനായി നടപ്പാക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ കൊട്ടിയം സൗരോര്‍ജ്ജ നിലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ഇന്ന്(സെപ്തംബര്‍ 16) വൈകിട്ട് നാലിന് കൊട്ടിയം 110 സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.
ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി വിശിഷ്ടാതിഥിയാകും.ഐ പി ഡി എസ് പ്രൊജക്റ്റിന്റെ ഭാഗമായി കൊട്ടിയം 110 സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് 3.26 കോടി മുതല്‍ മുടക്കില്‍ ആണ് 600 കെ ഡബ്ലി പി സോളാര്‍ നിലയം സ്ഥാപിച്ചിരിക്കുന്നത്. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് സുഭാഷ് കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍/ഡയറക്ടര്‍ എന്‍ എസ് പിള്ള, ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ ഡോ പി രാജന്‍, ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ഡോ വി ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.