Wednesday, January 8, 2025 12:00 am

കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്ചിതകാലത്തേത്ത് നിര്‍ത്തിവെച്ചു. ടോൾ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിമനെത്തുടർന്നാണ് ദേശീയ പാത അഥോറിറ്റിയുടെ നടപടി. ജില്ലാ ഭരണകൂടം ജനപ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം മാത്രം ടോൾ പിരിവെന്നും ദേശീയ പാത അഥോറിറ്റി തീരുമാനിച്ചു.

പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അംഗീകരിക്കില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോൺ​ഗ്രസ് – സി.പി.എം പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്.  പുതിയ ടോൾ നിരക്ക് അനുസരിച്ച് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് പോകാൻ 70 രൂപ നൽകണം. ബസ്, ട്രക്ക് എന്നിവയ്ക്ക് 235രൂപയും നൽകണം. ഇരുപത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ 280 രൂപ അടച്ച് പാസ് എടുക്കണമെന്നുമായിരുന്നു തീരുമാനം.

അതേസമയം ഇരുപത്തിയഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഉളളവർക്ക് സൗജന്യ പാസ് നൽകണമെന്നതാണ് പ്രതിഷേധക്കാരുടെ ഒരു ആവശ്യം. റോഡ് പഴയതണെന്നും അൽപം വീതി കൂട്ടിയതിന് ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് ന്യായമല്ലെന്നും പ്രതിഷേധക്കാർ പറയുന്നു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശാസ്താ ഓഡിറ്റോറിയത്തിൽ ഭക്തിഗാനമേള

0
പത്തനംതിട്ട : സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6...

മകരവിളക്ക് മഹോത്സവം : തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം

0
പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട്...

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

0
പത്തനംതിട്ട : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള...

ശബരിമലയിൽ ബുധനാഴ്ച (08.01.2025) ചടങ്ങുകൾ

0
ശബരിമലയിൽ ബുധനാഴ്ച (08.01.2025) ചടങ്ങുകൾ .............. പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി...