പത്തനംതിട്ട : കൊവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് പത്തനംതിട്ട ഡി.എം.ഒ അറിയിച്ചു. സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ 40 ശതമാനം പേർ ഇപ്പോഴും സഹകരിക്കുന്നില്ലെന്നും ഡി.എം.ഒ പറഞ്ഞു. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 900 ആയി. സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടിട്ടും ആരോഗ്യവകുപ്പുമായി സഹകരിക്കാത്തവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പോലീസ് സഹായം തേടേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച വഴിയുടെ റൂട്ട് മാപ്പ് വന്നതിനു ശേഷം 30 പേര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. അതേസമയം കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികള്‍ ചികിത്സയ്ക്കെത്തിയ സ്വകാര്യ ക്ലിനിക് പൂട്ടിച്ചു. ക്ലിനിക്ക് അടയ്ക്കാൻ നിർദേശം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്ന് ജില്ലാ കളക്ടർ നേരിട്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.