കൊവിഡ് 19: ആന്ധ്രയില്‍ ഒരാള്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടുപേര്‍ക്കുമാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​ ; രാജ്യത്ത്​ കൊവിഡ്​ ബാധിതരുടെ എണ്ണം 195 ആയി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  രാജ്യത്ത്​ കൊവിഡ്​ ബാധിതരുടെ എണ്ണം 195 ആയി. ആന്ധ്രയില്‍ ഒരാള്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടുപേര്‍ക്കുമാണ്​ പുതുതായി കൊവിഡ്​ ബാധ സ്ഥിരീകരിച്ചത്.  മഹാരാഷ്​ട്രയിലാണ്​ ഏറ്റവുമധികം പേര്‍ക്ക്​ രോഗബാധ കണ്ടെത്തിയത്​. 49 പേര്‍ക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​.

രാജ്യത്ത്​ ഇതുവരെ നാല്  മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. വ്യാഴാഴ്​ച പുതുതായി 20ഓളം പേര്‍ക്ക്​ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. ഛത്തീസ്​ഗഡിലും ഛണ്ഡീഗഡിലും ആദ്യമായി രോഗബാധ സ്​ഥിരീകരിച്ചു.

ആന്ധ്രയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി. മാര്‍ച്ച്‌​ 12ന്​ സൗദി അറേബ്യയില്‍നിന്നും വിശാഖപട്ടണത്ത്​ എത്തിയായാള്‍ക്കാണ്​ കൊവിഡ്​ ബാധ സ്​ഥിരീകരിച്ചത്.

ഉത്തരാഖണ്ഡില്‍ രണ്ടു ഇന്ത്യന്‍ ഫോറസ്​റ്റ്​ സര്‍വിസ്​ (ഐ.എഫ്​.എസ്​) ട്രെയിനികള്‍ക്കാണ്​ രോഗബാധ​. ഇന്ദിര ഗാന്ധി നാഷനല്‍ ഫോറസ്​റ്റ്​ അക്കാദമിയിലെ രണ്ടുപേര്‍ക്കാണ്​ രോഗബാധയെന്ന്​ ഉത്തരാഖണ്ഡ്​ ആരോഗ്യ വിഭാഗം അറിയിച്ചു.

കൊവിഡ്​ ബാധ പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അതിര്‍ത്തികളെല്ലാം അടച്ചിട്ടു. മിക്ക റെയില്‍-വിമാന ഗതഗതവും റദ്ദാക്കി. പഞ്ചാബില്‍ ഒരു മരണം സ്​ഥിരീകരിച്ചതോടെ അവിടത്തെ പൊതുഗതാഗതം പൂര്‍ണമായും റദ്ദാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...