റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. ചേലമ്പ്ര ചാലിപ്പറമ്പ് നാരായണന്‍ – ശാന്ത ദമ്പതികളുടെ മകന്‍ പ്രമോദ് മുണ്ടാണി (40) ആണ് കിഴക്കന്‍ സൗദിയിലെ ജുബൈലില്‍ മരിച്ചത്. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ അഞ്ചു വര്‍ഷമായി മെക്കാനിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ പ്രസാദ് മുണ്ടാണി ജുബൈലില്‍ ഉണ്ട്. ഭാര്യ: ഉഷ. രണ്ടു പെണ്‍മക്കളുണ്ട്.
കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു
RECENT NEWS
Advertisment