പഞ്ചാബില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വന്ന മലയാളി യുവാവ് യാത്രാമധ്യേ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് ; പഞ്ചാബില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വന്ന മലയാളി യുവാവിനെ  യാത്രാ മധ്യേ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി . മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണ്ണികയില്‍ രഘുപതി – സുജാത ദമ്പതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി (33) യാണ് മരിച്ചത്. വിജയവാഡയ്ക്ക് സമീപം കൊണ്ടപ്പള്ളി റെയില്‍വെ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നൃപനെ ട്രയില്‍ കയറി മരിച്ച നിലയില്‍ കണ്ടതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി പഞ്ചാബിലെ ജലന്ധറിലുള്ള സ്വകാര്യ ഓയില്‍ കമ്പിനിയില്‍ ജോലി ചെയ്തു വരികയാണ് നൃപന്‍. 19-ാം തീയതിയാണ് കടമ്പനാട്, ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-30 ഓടെ വിജയവാഡയ്ക്കടുത്ത കൊണ്ടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ട്രയിന്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു.  ഈ സമയം ട്രയിനില്‍ നിന്നിറങ്ങിയ നൃപന്‍ കുറെ സമയം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ പ്ലാറ്റ്ഫോമില്‍ തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. ട്രയിന്‍ പുറപ്പെട്ടിട്ടും നൃപന്‍ തിരിച്ചെത്തിയിരുന്നില്ല.

എന്നാല്‍ 2.30 ഓടെ ഗുഡ്സ് ട്രയിന്‍ കയറി മരിച്ച നിലയില്‍ പ്ലാറ്റ്ഫോമിലെ ട്രാക്കില്‍ നൃപന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് വെള്ളിയാഴ്ച രാത്രി 2 മണിയോടെ ആന്ധ്ര പോലീസ് ബന്ധുക്കളെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിലുണ്ടായിരുന്ന നൃപന്റെ ബാഗുകളും മറ്റും കൂടെയുണ്ടായിരുന്നവര്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. വിജയവാഡ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. റാപ്പിഡ് പരിശോധന നടത്തി നൃപന് കോവിഡ് ഉണ്ടായിരുന്നില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി താമരക്കുളത്തു നിന്നും ബന്ധുക്കള്‍ വിജയവാഡയ്ക്ക് തിരിച്ചിട്ടുണ്ട്. സഹോദരി: നിത്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...