പച്ചക്കറി വണ്ടിയില്‍ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി ; നാലുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍: അവശ്യവസ്​തുക്കളെന്ന വ്യാജേന വിശാഖപട്ടണത്തു നിന്ന് കേരളത്തിലേക്ക് വാഹനത്തില്‍ കടത്തിയ 80 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. ഇരിഞ്ഞാലക്കുട പടിയൂര്‍ തൊഴുത്തുങ്ങല്‍പുറത്ത്​ സജീവന്‍, നോര്‍ത്ത്​ പറവൂര്‍ ചെറിയ പല്ലന്‍തുരുത്ത്​ കാക്കനാട്ട്​ വീട്ടില്‍ സന്തോഷ്​, മൂത്തകുന്നം മടപ്ലാംതുരുത്ത്​ വാടെപറമ്പില്‍ യദു രഞ്​ജിത്ത്​, ഗോതുരുത്ത്​ കടവന്‍തുരുത്ത്​ കല്ലറക്കല്‍വീട്ടില്‍ ബിജു എന്നിവരാണ്​ അറസ്റ്റിലായത്​.

ലോക്ഡൗണിന്റെ  മറവില്‍ പഴം-പച്ചക്കറി വ്യാപാരികളെന്ന വ്യാജേനയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയിരുന്നത്. പിടികൂടിയ കഞ്ചാവിന് ഒന്നരക്കോടിയോളം വിലവരും. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി കഞ്ചാവ്​ വിപണനം വ്യവസായമാക്കി മാറ്റിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ  അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് കഞ്ചാവ് പിടിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...