പത്തനംതിട്ട : കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധന സഹായമായി അനുവദിച്ച തുകയില്‍ 3.85 കോടി രൂപ ഇതുവരെ വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ 1046 കോവിഡ് ധനസഹായ അപേക്ഷകളാണ് ലഭിച്ചത്. 771 അപേക്ഷകര്‍ക്ക് ഇതുവരെ ധനസഹായം നല്‍കി. 31 അപേക്ഷകളില്‍ നടപടി ക്രമങ്ങള്‍ പുരോഗമിച്ചു വരുന്നതായും കളക്ടര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി എന്നിവര്‍ പങ്കെടുത്തു.
കോവിഡ് ധനസഹായം : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 3.85 കോടി രൂപ
RECENT NEWS
Advertisment