കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി ലെനിനിസ്റ്റില്‍ പിളര്‍പ്പ് ; കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്തുനിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി ലെനിനിസ്റ്റില്‍ പിളര്‍പ്പ്. ഇടതുപക്ഷത്തുള്ള ആര്‍.എസ്.പിയില്‍ കോവൂര്‍ കുഞ്ഞുമോനെ പാര്‍ട്ടി ക്ഷണിതാവ് സ്ഥാനത്തുനിന്നും പുറത്താക്കി. സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്.

കുന്നത്തൂരില്‍ കുഞ്ഞുമോന് സീറ്റു നല്കിയാല്‍ ആര്‍.എസ്.പി. ലെനിനിസ്റ്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ബലദേവ് അറിയിച്ചു. കുഞ്ഞുമോന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നാണ് വിമര്‍ശനം. പാര്‍ട്ടിക്ക് ലഭിക്കേണ്ട ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എം.എല്‍.എ നഷ്ടമാക്കിയെന്നും ബാലദേവ് അരോപിച്ചു.

ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ഏക എം.എല്‍.യാണ് കോവൂര്‍ കുഞ്ഞുമോന്‍ . കഴിഞ്ഞ നിയമസഭാ  തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോന്‍ മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് ആര്‍.എസ്.പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

അടുത്ത കാലത്തായി ബലദേവും കോവൂര്‍ കുഞ്ഞുമോനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണ്. സീറ്റ് പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ക്ക് നല്കാന്‍ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാര്‍ട്ടിപരിപാടികള്‍ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...