കൊയിലാണ്ടി : ഒ.എൽ.എക്സ് വെബ്സൈറ്റ് വഴി പരസ്യം ചെയ്ത് കൈക്കലാക്കി തമിഴ്നാട്ടിൽ കൊണ്ടുപോയി മറിച്ചു വിറ്റ കാർ കൊയിലാണ്ടി പോലീസ് പിടിച്ചെടുത്തു. കൊയിലാണ്ടി മുചുകുന്ന് അശ്വന്തിന്റെ കാർ 2021 ജനുവരിയിലാണ് കബളിപ്പിച്ച് കൈക്കലാക്കി തൃശ്ശൂർ മീത്തലെ പുത്തലത്ത് സഫീർ മറിച്ചുവിറ്റത്. തമിഴ്നാട്ടിലെ വിരുതനഗർ ജില്ലയിൽ ശിവകാശിക്കടുത്ത തിരുത്തിങ്കൽ നിന്നാണ് കാർ കണ്ടെടുത്തത്. ഇത്തരം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് സഫീറെന്ന് പോലീസ് പറഞ്ഞു.
സിഐ എൻ സുനിൽകുമാർ, എസ്ഐമാരായ എസ്.എസ്. ശ്രീജേഷ് കുമാർ, കെ.ടി. പ്രകാശൻ, സീനിയർ സി.പി.ഒ ബിജു വാണിയംകുളം എന്നിവർ ചേർന്നാണ് കാർ കണ്ടെത്തിയത് കേസിലെ പ്രതിയായ സഫീറിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.