കോഴഞ്ചേരി : നദീതീരത്തെ ചൂണ്ടയിടലിന്റെ മറവിൽ ഇടയാറന്മുളയിൽ സാമൂഹ്യ വിരുദ്ധശല്യമെന്ന് പ്രദേശവാസികളുടെ പരാതി. ആഞ്ഞിലിമൂട്ടിൽ കടവിന് സമീപം വടാഞ്ചിൽ കടവിലാണ് ശല്യം കൂടുതല്‍. പമ്പയിൽ മീൻ പിടിക്കാൻ എന്ന വ്യാജേനയാണ് ഇവിടെ ആളുകൾ എത്തുന്നത്. ചൂണ്ടയിടലിന്റെ മറവിൽ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും തുടങ്ങിയിട്ട് ഏറെ നാളായി. പത്തനംതിട്ട, കോന്നി, അടൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആളുകൾ എത്തുന്നതായി വാഹന രജിസ്‌ട്രേഷൻ കണ്ട് നാട്ടുകാർ പറയുന്നു. കൂട്ടമായി എത്തുന്നവർ വിജനമായ ആറ്റുതീരത്ത് മദ്യപാനവും പാട്ടും ബഹളവുമാണ്. ഇതിനിടയില്‍ തമ്മില്‍ തല്ലും തര്‍ക്കവും നടക്കാറുണ്ട്. അവധി ദിവസങ്ങളാണ് കൂടുതലായും ആളുകള്‍ എത്തുന്നത്. പോലീസിന്റെ നിരീക്ഷണം ഇവിടെ ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇടയാറന്മുളയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം
RECENT NEWS
Advertisment