ഇടയാറന്മുളയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നദീതീരത്തെ ചൂണ്ടയിടലിന്റെ മറവിൽ ഇടയാറന്മുളയിൽ സാമൂഹ്യ വിരുദ്ധശല്യമെന്ന് പ്രദേശവാസികളുടെ പരാതി.  ആഞ്ഞിലിമൂട്ടിൽ കടവിന് സമീപം വടാഞ്ചിൽ കടവിലാണ് ശല്യം കൂടുതല്‍. പമ്പയിൽ മീൻ പിടിക്കാൻ എന്ന വ്യാജേനയാണ്  ഇവിടെ ആളുകൾ എത്തുന്നത്. ചൂണ്ടയിടലിന്റെ മറവിൽ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും തുടങ്ങിയിട്ട് ഏറെ നാളായി. പത്തനംതിട്ട, കോന്നി, അടൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ ആളുകൾ എത്തുന്നതായി വാഹന രജിസ്‌ട്രേഷൻ കണ്ട് നാട്ടുകാർ പറയുന്നു. കൂട്ടമായി എത്തുന്നവർ വിജനമായ ആറ്റുതീരത്ത് മദ്യപാനവും പാട്ടും ബഹളവുമാണ്. ഇതിനിടയില്‍ തമ്മില്‍ തല്ലും തര്‍ക്കവും നടക്കാറുണ്ട്. അവധി ദിവസങ്ങളാണ് കൂടുതലായും ആളുകള്‍ എത്തുന്നത്‌. പോലീസിന്റെ  നിരീക്ഷണം ഇവിടെ ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...