മൈലപ്ര: കോവിഡിന്റെ കാലത്തും അതിനുശേഷവും അതിജീവനം നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയായി ഏറ്റെടുക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു. കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ മൈലപ്രാ സര്‍വ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ നടത്തിയ സഹകരണ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലയളവില്‍ വിദേശജോലി നഷ്ടപ്പെട്ട് വരുന്നവരെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് സഹകരണ മേഖല ആലോചിക്കണം. സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് പറ്റിയ പദ്ധതികള്‍ സൃഷ്ടിക്കണം. കാലിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ചെറുപ്പക്കാരെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കണമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.
കോഴഞ്ചേരി താലൂക്ക് (കോഴഞ്ചേരി-കോന്നി) സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയില്‍ സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പ്രമീള എം.ജി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജീജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ അനില്‍ കെ., സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ഡയറക്ടര്‍ രഘുകുമാര്‍ സി.ജി. എന്നിവര്‍ പ്രസംഗിച്ചു.