കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരിയില്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അഞ്ചാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പടെ ആറു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ 350 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, അഞ്ച് ഗേഡ് രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാര്‍ എന്നിങ്ങനെ 15 ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്.

രോഗികള്‍ക്കും, ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ജീവനക്കാര്‍ക്കായും റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെ രണ്ടു മേഖലകളായി സി.എഫ്.എല്‍.ടി.സിയെ തിരിച്ചിട്ടുണ്ട്. രോഗികള്‍ കിടക്കുന്ന ഭാഗം റെഡ് സോണ്‍. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിനാണ് ഗ്രീന്‍ സോണ്‍. എക്സ്‌റേ യൂണിറ്റും, ലാബ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗബാധ ഗുരുതരമായവര്‍ക്ക് വേണ്ടി ഓക്സിജന്‍ സാകര്യങ്ങളോടു കൂടിയ ഒബ്സര്‍വേഷന്‍ മുറി ഗ്രീന്‍ സോണിന് സമീപം ക്രമീകരിച്ചിട്ടുണ്ട്. അതിനാല്‍ പെട്ടെന്ന് തന്നെ രോഗനില കൃത്യമായി മനസിലാക്കാനും സാധിക്കും. സി.എഫ്.എല്‍.റ്റി.സിയില്‍ ഉള്ളവരുടെ സ്രവ പരിശോധനയോടൊപ്പം തന്നെ പ്രമേഹം പോലെയുള്ള മറ്റ് അസുഖങ്ങളുടെ ടെസ്റ്റുകള്‍ നടത്തുന്നതിന് ലാബ് സൗകര്യം ഉപയോഗിക്കാം. സി.എഫ്.എല്‍.റ്റി.സിയില്‍ കിടക്കുന്ന രോഗികള്‍ക്ക് ഡോക്ടറുമായി കാണുന്നതിനും, ചികില്‍സയെ പറ്റി അറിയുന്നതിനും ടെലി മെഡിസിന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ റാന്നി മേനാന്തോട്ടം ആശുപത്രി, പന്തളം അര്‍ച്ചന ആശുപത്രി, ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രി, പത്തനംതിട്ട ജിയോ ആശുപത്രി എന്നിവയാണ് മറ്റ് നാല് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍. കോവിഡ് പോസിറ്റീവായ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗികളുടെ കിടത്തി ചികിത്സിക്കുന്നതിനുള്ള സ്ഥലമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍.

ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍.എച്ച്.എം. ഡി.പി.എം എബി സുഷന്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് എസ്. പ്രതിഭ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ബി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...