അഞ്ചുകോടി രൂപ ചിലവില്‍ മികവിന്‍റെ കേന്ദ്രമാകാന്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ചു കോടി രൂപ ചിലവില്‍ കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി രണ്ട് ബ്ലോക്കുകളായാണ് സ്മാര്‍ട്ട് ക്ലാസ് റൂം തയാറാകുന്നത്. ഒരു അക്കാദമിക് ബ്ലോക്കും ഒരു ഓഡിറ്റോറിയം ബ്ലോക്കുമാണു യാഥാര്‍ത്ഥ്യമാകുക.

11 ക്ലാസ് മുറികളുള്ള രണ്ട് ഫ്‌ളോറില്‍ അക്കാദമിക് ബ്ലോക്ക്, അറ്റാച്ച്‌ചെയ്ത ടോയ് ലെറ്റുള്ള ഹെഡ്മിസ്ട്രസിനുള്ള മുറി, സ്റ്റാഫ് റൂം, കൗണ്‍സിലിങ് മുറിയോടൊപ്പം ടോയ്‌ലറ്റ്, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓഡിറ്റോറിയം ബ്ലോക്കില്‍ സെമിനാര്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, മെഡിക്കല്‍ റൂം, അടുക്കള, ഡൈനിംഗ് റൂം, നാല് ടോയ് ലെറ്റ് എന്നിവ താഴത്തെ നിലയില്‍ സജീകരിച്ചിട്ടുണ്ട്. ഓഡിറ്റോറിയവും നാല് ടോയ് ലെറ്റുകളും രണ്ടു ഗ്രീന്‍ റൂമുകളുമുള്ളതാണ് ആദ്യനില.

എല്ലാം സ്മാര്‍ട്ട് ക്ലാസ് റൂമുകളായാണു നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്ന് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാക്കും. ഓഡിറ്റോറിയത്തിന് ഇരുന്നൂറിലധികം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഓപ്പണ്‍ ഏരിയ ക്ലാസ് റൂമുകള്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, കുട്ടികള്‍ക്കായുള്ള ഗ്രൗണ്ട് തുടങ്ങിയവ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ സവിശേഷതകളാണ്. ടൈല്‍സ് വര്‍ക്ക്, വാതില്‍, ജനല്‍, പെയിന്റിംഗ്, ഇലക്ട്രിക്കല്‍, പ്ലംബിംഗ് തുടങ്ങിയ പണികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ സ്മാര്‍ട്ട് ക്ലാസ് റൂം യാഥാര്‍ത്ഥ്യമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...