Wednesday, April 9, 2025 2:01 am

കോഴഞ്ചേരി കെഎസ്എച്ച്ബി വലിയതോട് അവസ്ഥാപഠന യാത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കെ.എസ്.എച്ച്.ബി. രാജീവ് ഗാന്ധി കോളനിയോട് ചേര്‍ന്ന് ഒഴുകുന്ന വലിയതോടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റേയും നേതൃത്വത്തില്‍ അവസ്ഥാപഠന യാത്ര നടത്തി.

അവസ്ഥാ പഠനയാത്ര ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പദ്ധതി വിശദീകരണം നടത്തി.

മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ് വലിയതോടിന്റെ നിലവിലെ അവസ്ഥ. തോട്ടിലെ മാലിന്യങ്ങളും അടിഞ്ഞുകൂടിയ മണലും നീക്കം ചെയ്ത് ആഴംകൂട്ടുന്ന പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. കോളനിയോട് ചേര്‍ന്ന് ഒഴുകുന്ന വലിയതോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി സംരക്ഷിക്കുവാനും ബാക്കിവരുന്ന ഭാഗം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കയര്‍ഭൂ വസ്ത്രമിട്ട് വശങ്ങള്‍ സംരക്ഷിക്കുവാനും തീരുമാനിച്ചു. വലിയ മഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലമായതിനാല്‍ കലുങ്ക് ഉള്‍പ്പെടെ നിര്‍മ്മിച്ച് നീരൊഴുക്ക് സുഗമമാക്കുവാനുമാണു പദ്ധതിയിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷന്‍ ഫണ്ടായ ഏഴുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ് രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഹരിതകേരളം മിഷന്റെ മേല്‍നോട്ടത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിംഗ് ആണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.

വലിയതോടിന്റെ നിലവിലെ അവസ്ഥപോലെതന്നെ മാലിന്യപ്രശ്നം ഈ കോളനിയിലും വലിയ പ്രതിസന്ധിയാണ് ഉയര്‍ത്തുന്നത്. 42 കുടുംബങ്ങളുള്ള ഈ കോളനിയില്‍ ഉറവിട ജൈവ മാലിന്യ സംസ്‌കണ ഉപാധികള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ജൈവമാലിന്യ സംസ്‌കരണം വലിയ ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റേയും നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ഫണ്ട് ഉപയോഗിച്ച് കോളനിയില്‍ തുമ്പൂര്‍മുഴി ജൈവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുവാനും ധാരണയായി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, വത്സമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ക്രിസ്റ്റഫര്‍, അഡ്വ.ശ്രീരാജ്, ബി.ഡി.ഒ: സി.പി രാജേഷ് കുമാര്‍, ജോയിന്റ് ബി.ഡി.ഒ: ടി.ആര്‍ രമാ ദേവി, വനിതാ വികസന എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോസി സക്കറിയ, ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിംഗ് ഓവര്‍സിയര്‍ സുധീഷ്, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍ അലന്‍ തോമസ് ഫിലിപ്പ്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ കെ.എം മഞ്ജു എന്നിവര്‍ അവസ്ഥാപഠന യാത്രയ്ക്ക് നേതൃത്വം നല്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശാവര്‍ക്കേഴ്‌സ് സമരത്തില്‍ സര്‍ക്കാറിനെ പരിഹസിച്ച് സലിം കുമാര്‍

0
കോഴിക്കോട് : ആശാവര്‍ക്കേഴ്‌സ് സമരത്തില്‍ സര്‍ക്കാറിനെ പരിഹസിച്ച് സലിം കുമാര്‍. പഴനിയിലും...

വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള കാറുമായി തൃശൂർ സ്വദേശികൾ വിഴിഞ്ഞം പോലീസിന്‍റെ പിടിയിലായി

0
തിരുവനന്തപുരം: വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള കാറുമായി തൃശൂർ സ്വദേശികൾ വിഴിഞ്ഞം പോലീസിന്‍റെ...

ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ...

0
കൊച്ചി: ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ...

വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

0
കല്‍പ്പറ്റ: വയനാട്ടിൽ വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപെടുത്താന്‍...