Saturday, May 18, 2024 11:53 am

രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഓ​രോ​രു​ത്ത​രും സ്വ​യം സ​ന്ന​ദ്ധ​രാ​ക​ണ​o : കോ​ഴി​ക്കോ​ട് ജില്ലാഭ​ര​ണ​കൂ​ട​o

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കോ​വി​ഡ്​ സ​മൂ​ഹ​വ്യാ​പ​ന സൂ​ച​നയുള്ളതിനാൽ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ഓ​രോ​രു​ത്ത​രും സ്വ​യം സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന്​ ജി​ല്ലാഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും നി​ർ​ദ്ദേശി​ച്ചു. ഓ​രോ വ്യ​ക്​​തി​യും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ മാ​ത്രം യാ​ത്ര ചെ​യ്യ​ണം. എ​പ്പോ​ൾ എ​വി​ടെ​യൊ​ക്കെ പോ​യി എ​ന്നും എ​ത്ര​സ​മ​യം ചെ​ല​വ​ഴി​ച്ചു​വെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ വ്യ​ക്​​ത​മാ​യി എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ്​​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തി​ന്​​ ര​ണ്ടും മൂ​ന്നും ദി​വ​സം മു​മ്പു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലും കൃ​ത്യ​മാ​യി പ​ല​ർ​ക്കും ഓ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രു​ന്ന​താ​ണ്​ വി​വ​ര​ങ്ങ​ൾ എ​ഴു​തി സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേശ​വു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്താ​ൻ കാ​ര​ണം. ആ​രൊ​ക്കെ​യാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നു​വെ​ന്ന്​ രോ​ഗി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യി  ഓ​ർ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മൂ​ലം പ​ല​രെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യാ​താ​വു​ക​യും ഇ​ത്​   ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​ന്​ ഇ​ട​വെ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 30പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ വെ​ള്ള​യി​ൽ ഫ്ലാ​റ്റി​ൽ രോ​ഗം ബാ​ധി​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും  വ​ലി​യ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​യുടെ മ​ക​നാ​യ കൊ​ള​ത്ത​റ സ്വ​ദേ​ശി​ക്കും ച​ക്കും​ക​ട​വി​ലെ യു​വ​തി​ക്കും രോ​ഗം ബാ​ധി​ച്ച​ത്​ എ​വി​ടെ​നി​ന്നാ​ണെ​ന്ന്​ ഇ​തു​വ​രെ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം വ​ഴി​യു​ണ്ടാ​യ 25 കേ​സു​ക​ളും ഇ​വ​രി​ൽ​നി​ന്ന്​ പ​ക​ർ​ന്ന​താ​ണ്.

കോ​വി​ഡ്​ ഡ​യ​റി സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഓ​രോ ദി​വ​സ​വും ഏ​തൊ​ക്കെ സ​മ​യ​ങ്ങ​ളി​ല്‍ എ​വി​ടെ​യെ​ല്ലാം സ​ന്ദ​ര്‍ശി​ച്ചു  എ​ന്ന​ത് മ​ന​സ്സി​ലാ​ക്കി റൂ​ട്ട് മാ​പ്പ് ത​യ്യാ​റാ​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കും. നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ പ​രി​ശോ​ധി​ച്ചും മ​റ്റു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ റൂ​ട്ട് മാ​പ്പ് ത​യ്യാ​റാ​ക്കു​ന്ന​ത്. ഇ​ത് വ​ള​രെ ദു​ഷ്‌​ക​ര​മാ​ണ്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്കും ജോ​ലി​ക്കാ​യും യാ​ത്ര​ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്‌​ക്കി​നും സാ​നി​റ്റൈ​സ​റി​നു​മൊ​പ്പം കോ​വി​ഡ്​ ഡ​യ​റി​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി

0
തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന് തുടക്കമായി....

എക്സ്പോ 2020 ദുബായ് മ്യൂസിയം ഉദ്ഘാടനംചെയ്‌തു

0
ദുബായ്: എക്സ്പോ 2020 ദുബായിയുടെ കാഴ്ചകൾ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ എക്സ്പോ 2020...

ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

0
പമ്പ : ശബരിമല തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കര്‍ണാടക സ്വദേശിയായ സന്ദീപ്...

ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ശരിയല്ല ; ഒരു ഇടനില ചർച്ചയ്ക്കും താൻ പോയിട്ടില്ല –...

0
കൊല്ലം: സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും താൻ ഭാഗമായിട്ടില്ലെന്ന്...