കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്തായി കോഴിക്കോട് ചക്കിട്ടപ്പാറ. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായ ക്രൈസ്റ്റ് സർവകലാശാലയും ചക്കിട്ടപ്പാറ സഹകരണ ബാങ്കും ചേർന്നാണ് പദ്ധതി പൂർത്തിയാക്കിയത്. അപകടത്തിൽ പരിക്കേറ്റാൽ ഒരു ലക്ഷം രൂപ സഹായം ലഭിക്കും. മരണപ്പെട്ടാൽ കുടുംബത്തിന് രണ്ട് ലക്ഷം നൽകും.
ഓഗസ്റ്റ് 16നാണ് ചക്കിട്ടപ്പാറയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്തായി കോഴിക്കോട് കളക്ടര്‍ പ്രഖ്യാപിക്കുക. ഒരു അപടമുണ്ടായി ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ പെട്ടെന്നൊരു തുകയെടുക്കാനില്ലാത്തവരാകും സാധാരണക്കാരിൽ പലരും. സർക്കാരിന്‍റെ ആരോഗ്യ ഇൻഷുറൻസിലും സ്വകാര്യ ഇൻഷുറൻസിലും ഭാഗമല്ലാത്തവരുമുണ്ടാകും. എന്നാൽ, ചക്കിട്ടപ്പാറ പഞ്ചായത്തിലെത്തിയാൽ ഇനി കാര്യങ്ങൾ ഇങ്ങനെയാവില്ല.
സുരക്ഷാചക്രം പദ്ധതിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കിയാണ് പഞ്ചായത്ത് മാതൃകയാകുന്നത്. അപകടമുണ്ടായാൽ ഒരു ലക്ഷം വരെയും മരണപ്പെട്ടാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നൽകുന്നതാണ് പദ്ധതി. പഞ്ചായത്തിലെ 5804 കുടുംബങ്ങളിലും സർവേ നടത്തിയാണ് ഒരു ഇൻഷുറൻസിലും ഭാഗമല്ലാത്ത 1134 പേരെ കണ്ടെത്തിയത്. പഞ്ചായത്തുമായി സഹകരിച്ച് കൂടുതൽ പദ്ധതിക്കും ക്രൈസ്റ്റ് സർവകലാശാല ആലോചന നടത്തുന്നുണ്ട്. ഈ മാസം 16ന് ചക്കിട്ടപ്പാറയെ കോഴിക്കോട് ജില്ലാ കളക്ടർ സമ്പൂർണ ഇൻഷുറൻസ് ഗ്രാമമായി പ്രഖ്യാപിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.
ജീവിതത്തിൽ സാമ്പത്തിക ഭദ്രതയും, സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായാണ് മിക്കവരും ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നത്. അപകടങ്ങളെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ, മെഡിക്കൽ എമർജെൻസി ഇങ്ങനെ ജീവിതത്തിൽ പലവിധത്തിലുണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുള്ളതാണ് ഇൻഷുറൻസുകൾ. സാമ്പത്തിക പരിരക്ഷ നൽകുന്നതിനൊപ്പം, ഇൻഷുറൻസ് എടുക്കുന്നതിലൂടെ ടെൻഷനും കുറയ്ക്കാം മനസ്സമാധാനവും ഉണ്ടാകും. ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നത് വലിയൊരാശ്വാസം തന്നെയാണ്. ഇത് വഴി ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനുമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033