കോഴിക്കോട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ പോലീസുകാരെ ഉൾപ്പെടുത്താനുള്ള നടപടിയുമായി കോഴിക്കോട് ജില്ലയിലെ പോലീസ് നേതൃത്വം. ജില്ലയിൽ മറ്റ് ഡ്യൂട്ടികളിലുള്ള മുഴുവൻ പോലീസുകാരെയും സ്റ്റേഷനുകളിലേക്ക് തിരിച്ച് വിളിക്കാനാണ് തീരുമാനം.
സ്പെഷ്യൽ വിങ്ങുകളിൽ ജോലി ചെയ്യുന്ന പോലീസുകാരെ സ്റ്റേഷനുകളിലേക്ക് മാറ്റി നിയമിക്കും. ഇവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. സ്പെഷ്യൽ വിങ്ങുകളിൽ അത്യാവശ്യത്തിന് ഉദ്യോഗസ്ഥരെ മാത്രം അവശേഷിപ്പിച്ച് ബാക്കി എല്ലാവരെയും സ്റ്റേഷനുകളിലേക്ക് മാറ്റാനാണ് തീരുമാനം.