ലക്‌നൗ; എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയെന്ന സംശയിക്കുന്നയാള്‍ കസ്റ്റഡിയിലായതായി സൂചന. യുപിയിലെ ബലന്ദ്ശഹറില്‍ നിന്നാണ് കസ്റ്റഡിയിലായതെന്നാണ് സൂചന. രേഖാചിത്രം അടിസ്ഥാനമാക്കിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലേക്കും ഡല്‍ഹിയിലേക്കും പ്രതിയെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രതി പിടിയിലായ വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ എലത്തൂരില്‍ അക്രമം നടത്തിയ ആള്‍ തന്നെയാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പ്രതി കസ്റ്റഡിയിലായെന്ന വിവരം വരുന്നത്. ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. കേരള പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്.