അയോധ്യയിലേക്ക് വരൂ, ക്ഷേത്ര പരിസരത്തെ ആശ്രമത്തിൽ താമസിക്കാം ; രാഹുലിന് പിന്തുണയുമായി പൂജാരി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി അയോധ്യയിലെ ക്ഷേത്ര പൂജാരി. വിഖ്യാതമായ ഹനുമാൻഗഡി ക്ഷേത്രത്തിലെ പൂജാരി മഹന്ത് സഞ്ജയ് ദാസാണ് രാഹുലിനെ ആശ്രമത്തിലേക്ക് ക്ഷണിച്ചത്. അപകീർത്തി കേസിൽ സൂറത്ത് കോടതി രണ്ടു വർഷത്തെ ശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുകയും പിന്നീട് വീടൊഴിയാൻ നോട്ടീസ് നല്‍കുകയുമായിരുന്നു.’രാഹുൽ ഗാന്ധി നിർബന്ധമായും അയോധ്യയിലേക്ക് വരണം. ഹനുമാൻഗഡിയിലെത്തി പ്രാർത്ഥന നടത്തണം. ഹനുമാൻഗഡി ക്ഷേത്രത്തിന്റെ ക്യാംപസിൽ ധാരാളം ആശ്രമങ്ങളുണ്ട്. അദ്ദേഹത്തിന് വന്ന് ഞങ്ങളുടെ ആശ്രമത്തിൽ താമസിക്കാം. ഞങ്ങൾ സന്തോഷമായിരിക്കും’ – സഞ്ജയ് ദാസ് പറഞ്ഞു.

പത്താം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ക്ഷേത്രത്തിന്റെ മുഖ്യപൂജാരി മഹന്ത് ഗ്യാൻ ദാസിന്റെ പിന്തുടർച്ചക്കാരനാണ് സഞ്ജയ് ദാസ്. ക്ഷേത്രനഗരമായ അയോധ്യയിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ഹൈന്ദവ ദേവാലയമാണ് ഹനുമാൻഗഡി. 2016ൽ രാഹുൽ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ വർഷം ആദ്യം നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസിൽനിന്ന് രാഹുൽ അനുഗ്രഹം സ്വീകരിച്ചിരുന്നു. സർവ ജനങ്ങളുടെയും നന്മയ്ക്കും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന യജ്ഞത്തിൽ അദ്ദേഹം സത്യേന്ദ്രദാസ് ആശംസിക്കുകയും ചെയ്തിരുന്നു.

അതിനിടെ, അപകീർത്തി കേസിലെ വിധിക്കെതിരെ രാഹുൽ കോടതിയിൽ അപ്പീൽ നൽകി. അപ്പീലിൽ തീർപ്പാകും വരെ കോൺഗ്രസ് നേതാവിന് ജാമ്യം ലഭിച്ചു. ഇതോടെ രാഹുൽ ജയിലിൽ പോകുന്ന സാഹചര്യം ഒഴിവായിട്ടുണ്ട്. ശിക്ഷാവിധി സ്‌റ്റേ ചെയ്യാത്തതിനാൽ ലോക്‌സഭാംഗത്വത്തിലെ അയോഗ്യത തുടരും. അപ്പീൽ ഈ മാസം 13നാണ് കോടതി പരിഗണിക്കുന്നത്. പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദിക്ക് കോടതി നോട്ടീസയച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...