നാദാപുരം : അപകടവിവരം അന്വേഷിക്കാൻ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിയ സിഐയെയും പോലീസുകാരനെയും യുവാക്കൾ കൈയേറ്റം ചെയ്തു. എടച്ചേരി സി.ഐ ജോഷി ജോസിനെയും കൂടെയുണ്ടായിരുന്ന പോലീസുകാരനെയുമാണ് കൈയേറ്റം ചെയ്തത്. സംഭവത്തിൽ ഇരിങ്ങണ്ണൂർ സ്വദേശി അർജുൻ, അശ്വന്ത് എന്നിവരെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം. എടച്ചേരിയിൽ നാട്ടുകാരുമായി സംഘർഷം ഉണ്ടാക്കിയ യുവാക്കളെ പിന്തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു പോലീസ്. ആശുപത്രിയിൽ നിന്നും ഇവരോട് കാര്യങ്ങൾ തിരക്കുന്നതിനിടെയാണ് യുവാവ് പോലീസിനെ ആക്രമിക്കുകയും ഷർട്ടിലെ നെയിംപ്ലേയ്റ്റ് വലിച്ചു നശിപ്പിക്കുകയുമായിരുന്നു.