Friday, July 11, 2025 1:22 am

കോഴിക്കോട് – പാലക്കാട് എക്സ്പ്രസ്സ് ഇനി ദിവസവും സർവീസ് നടത്തും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ്സ് (06071), പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് (06031) ട്രെയിനുകൾ ഇനി ദിവസവും സർവീസ് നടത്തും. നേരത്തേ ഈ ട്രെയിനുകൾ ആഴ്‌ചയിൽ അഞ്ചുദിവസം മാത്രമാണ്‌ സർവീസ്‌ നടത്തിയിരുന്നത്‌. കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ്സ് രാവിലെ 10.10 ന്‌ കോഴിക്കോട്ടുനിന്നും പുറപ്പെടും. ഉച്ചക്ക് 1.05-ന് പാലക്കാട്ടെത്തും. ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നിർത്തും. പാലക്കാട്-കണ്ണൂർ അൺ റിസർവ്ഡ് സ്പെഷ്യൽ (06031) ഉച്ചയ്ക്ക് 1.50-ന് പാലക്കാട്ടുനിന്ന് പുറപ്പെടും. രാത്രി 7.40-ന് കണ്ണൂരിലെത്തും.

കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ കൊയിലാണ്ടി, പയ്യോളി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ നിർത്തും. കണ്ണൂരിൽ നിന്നുള്ള അൺ റിസർവ്ഡ് സ്പെഷ്യൽ (06032) എല്ലാ ദിവസവും രാവിലെ 7.40-ന് ആണ് പുറപ്പെടുക. 9.35-ന് കോഴിക്കോട്ടെത്തും. ഈ വണ്ടിയാണ് 06071 എന്ന നമ്പറിൽ കോഴിക്കോട്ടുനിന്ന് പുറപ്പെടുക. അതേസമയം ശനിയാഴ്ചകളിൽ സർവീസ് നടത്തിയിരുന്ന കോഴിക്കോട്-ഷൊർണൂർ-കണ്ണൂർ(06179/06075) പ്രതിവാര സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ പകൽ ട്രെയിനുകൾ തീരെയില്ലെന്ന പരാതിക്ക് പരിഹാരമായാണ് കഴിഞ്ഞ മാസം 23 മുതൽ സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...