കോഴിക്കോട് : ഏകദേശം 450 കോടി ചെലവു വരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം 2027 ജൂണിൽ യാഥാർഥ്യമാക്കാനൊരുങ്ങി സതേൺ ഇന്ത്യൻ റെയിൽവെ. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാകാൻ ഒരുങ്ങുകയാണ് കോഴിക്കോട്. വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ്റെ മിനുക്ക് പണികൾ ഇതിനോടകം തന്നെ സതേൺ റെയിൽവേ നടത്തി വരുന്നുണ്ട്. വിമാനത്താവളത്തിൻ്റെ അത്യന്താധുനിക സൗകര്യങ്ങളോട് കുടപിടിക്കുന്ന രീതിയിലായിരിക്കും നിർമാണം പുരോഗമിക്കുന്നത്. ഒരിഞ്ച് ഭൂമിപോലും ഏറ്റെടുക്കാതെ റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്താണ് നിർമാണം നടത്താൻ പോകുന്നത്. ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, ഹെൽത്ത് യൂണിറ്റ്, മൾട്ടിലെവൽ പാർക്കിങ് സൗകര്യം എന്ന് തുടങ്ങിയ പല തരത്തിലുള്ള പദ്ധതികളും ഇതിൻ്റെ ഭാഗമായേക്കും. വിപുലമായ സൗകര്യങ്ങളാണ് സതേൺ റെയിൽവേ ഒരുക്കാൻ പദ്ധതിയിടുന്നത്. ഒരു കെട്ടിടം പൂർണമായും പൂർത്തിയാക്കിയ ശേഷം അടുത്ത കെട്ടിടം പൂർത്തിയാക്കുക എന്ന രീതിയിലാകും പ്രവർത്തനം.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം 2027 ജൂണിൽ യാഥാർഥ്യമാക്കാനൊരുങ്ങി സതേൺ ഇന്ത്യൻ റെയിൽവെ
RECENT NEWS
Advertisment