കോഴിക്കോട് : കോഴിക്കോട് ആദിവാസി യുവാവ് മർദനമേറ്റ് മരിക്കാനിടയായ സംഭവം ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അതിനാൽ വകുപ്പുതലത്തിൽ നടപടി ആവശ്യമില്ല. പോലീസ് അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മർദനമേറ്റ് മരിച്ച സംഭവം കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല. ഞു.
അതേസമയം വിശ്വനാഥന്‍റെ മരണത്തിൽ കോഴിക്കോട് റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം അവലോകനം ചെയ്യും. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ചുമത്തി കേസെടുത്ത പോലീസ് ഇന്നലെ വിശ്വനാഥന്‍റെ കൽപ്പറ്റയിലെ വീട്ടിലെത്തി ഭാര്യയുടെയും ബന്ധുകളുടെയും മൊഴിയെടുത്തിരുന്നു. കേസിന്റെ തുടർനടപടികൾ യോഗത്തിൽ ചർച്ചയാകും. ഐ.ജി നീരജ് ഗുപ്ത അവലോകന യോഗത്തിന് നേതൃത്വം നൽകും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.