കോഴിക്കോട് യുവാവിന്‍റെ മരണത്തിന് കാരണം വനിതാ സുഹൃത്തെന്ന് ഭാര്യ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബാലുശ്ശേരി നന്മണ്ടയിൽ യുവാവ് ജീവനൊടുക്കിയത് വനിതാ സുഹൃത്തിന്‍റെ ഭീഷണിയെ തുടർന്നാണെന്ന് ഭാര്യയുടെ പരാതി. ടിപ്പർ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണം സംബന്ധിച്ചാണ് പരാതി. ജയേഷിന്‍റെ ഭാര്യ ദീപയാണ് ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്. മാസങ്ങളായി വനിതാ സുഹൃത്തിനൊപ്പം വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വനിതാ സുഹൃത്ത് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി, സാമ്പത്തികമായി ചൂഷണം ചെയ്തു, ഇടതു കയ്യിൽ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നെല്ലാമാണ് പരാതി.

ജയേഷിന്‍റെ വനിതാ സുഹൃത്ത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ ദീപ പരാതിയിൽ പറയുന്നു. ജയേഷ് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് യുവതി വിളിച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും ജയേഷിന്‍റെ  കുടുംബം ആരോപിച്ചു. ജയേഷ് മരിക്കുന്നതിന്റെ തലേ ദിവസം വീട്ടിലേക്കു വിളിച്ച് ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജയേഷിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ശക്തമായ അന്വേഷണം നടത്തണമെന്നാണ് ഭാര്യ ആവശ്യപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...