പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഇവിടെയാളുണ്ടെന്ന് അനിൽ കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പ്രകോപന പരാമര്‍ശങ്ങളുമായി കെ പി അനില്‍ കുമാര്‍. സുധാകരന്‍ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഈ കേരളത്തില്‍ ആളുകളുണ്ടെന്നുമായിരുന്നു അനില്‍ കുമാറിന്റെ പ്രസംഗം. കൊലകൊല്ലിയെ പോലെയാണ് സുധാകരന്‍ കേരളത്തില്‍ നടക്കുന്നതെങ്കില്‍ ആ കൊമ്പ് കേരളത്തിന്റെ മണ്ണില്‍ കുത്തിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൊലപാതകത്തിന് പ്രേരണ നല്‍കിയത് സുധാകരനാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

സുധാകരനെതിരെ കൊലപാതക പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും, അല്ലെങ്കില്‍ നാട്ടില്‍ കലാപമുണ്ടാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. നിഖില്‍ പൈലിക്ക് നല്‍കിയ കത്തി നാളെ ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടെയും നെഞ്ചില്‍ സുധാകരന്‍ കുത്തിയിറക്കുമെന്നും അനില്‍ പറഞ്ഞു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി അനില്‍കുമാര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇതിന് ശേഷം കെ സുധാകരനെതിരെ അഴിമതി ആരോപണവും വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16 കോടി രൂപ എന്ത് ചെയ്‌തെന്ന് സുധാകരന്‍ വെളിപ്പെടുത്തണമെന്നായിരുന്നു അനില്‍ കുമാര്‍ ആവശ്യപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...