കെപി പുന്നൂസിനെ നിരണം പഞ്ചായത്ത് പ്രസിഡൻ്റായി തുടരാൻ അനുവദിക്കില്ല ; സിപിഐഎം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ക്രിമിനൽ കേസുകളിൽ പ്രതിയായ കോൺഗ്രസ് നേതാവ് കെ പി പുന്നൂസ് നിരണം പഞ്ചായത്ത് പ്രസിഡൻ്റായി തുടരുക വഴി നാടിൻ്റെയും ജനങ്ങളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും ഇനി തൽസ്ഥാനത്തു തുടരാൻ അനുവദിക്കില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സിപിഐഎം നേതൃത്വത്തിൽ നിരണം പഞ്ചായത്തിലേക്ക് നടന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട് ” എന്ന പരസ്യം പോലെ എവിടെ കോൺഗ്രസ് ഉണ്ടോ അവിടെയെല്ലാം അഴിമതിയുണ്ട്.

നാടിന് അപമാനകരമായ പ്രവർത്തനം നടത്തിയ കെ പി പുന്നൂസ് രാജിവെയ്ക്കണം. സാമൂഹ്യ വിരുദ്ധനെ പഞ്ചായത്ത് പ്രസിഡൻ്റായി ഇനി അംഗീകരിക്കില്ല. കോൺഗ്രസ് എത്ര പരിശ്രമിച്ചാലും പുന്നൂസിനെ സംരക്ഷിക്കാനാവില്ലെന്നും ഉദയഭാനു പറഞ്ഞു. പദ്ധതി രേഖ സമർപ്പിച്ചിട്ടില്ലാത്തതു കാരണം പഞ്ചായത്തിൻ്റെ എല്ലാ വികസന പ്രവർ പ്രവർത്തനങ്ങളും തടസപ്പെട്ടു. ഇതിൻ്റെ ഉത്തരവാദി പ്രസിഡൻ്റ് ആണ്. ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആൻ്റണി അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...