Sunday, May 5, 2024 8:32 am

അദാനി ഉള്‍പ്പെടെയുള്ള രാജ്യത്തെ കുത്തകകള്‍ക്ക് എല്ലാ സഹായവും തല്‍കിയത് കേന്ദ്രസര്‍ക്കാര്‍ ; കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്‍ഡ്യയിലെ സാധാരണക്കാരുടെ പണം തട്ടിയെടുക്കുവാന്‍ അദാനി ഉള്‍പ്പെടെയുള്ള രാജ്യത്തെ കുത്തകകള്‍ക്ക് എല്ലാ സഹായവും തല്‍കിയത് നരേന്ദ്ര മോഡിയും അമിത് ഷായും അടങ്ങുന്ന കേന്ദ്ര സര്‍ക്കാരാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം നസീര്‍ പറഞ്ഞു. ഗൗതം അദാനിയുടെ ഓഹരി തട്ടിപ്പില്‍ കേന്ദ്ര സര്‍ക്കാരിന്‍റേ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യാ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം സ്വകാര്യ കുത്തകകള്‍ക്ക് വിറ്റ് തുലയ്ക്കുകയും അവര്‍ക്ക് വളരുവാന്‍ വിത്തും വളവും നല്‍കുകയും ചെയ്തത് നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെയും ജനങ്ങളെയും  വഞ്ചിച്ചരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി വര്‍ദ്ധനവിലൂടെ സംസ്ഥാന സരക്കാര്‍ ജനദ്രോഹത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടത്തിവെട്ടിയിരിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.  മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍, സതീഷ് ചാത്തങ്കേരി, എസ്. ബിനു, ലാലു ജോണ്‍, ലിജു ജോര്‍ജ്ജ്, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍ സലാം, കെ. ജാസിംകുട്ടി, എസ്.വി. പ്രസന്നകുമാര്‍, സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ; രാത്രി പത്തിന് ശേഷം ഉപയോഗം കൂടി

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി. വൈദ്യുതി ആവശ്യകതയിൽ കഴിഞ്ഞ...

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത ; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു

0
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്...

നിജ്ജാർ വധക്കേസ് ; കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇന്ത്യ

0
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ...

വര്‍ധിച്ചു വരുന്ന റോഡപകടം : വ്യാപക പരിശോധനയിൽ പിടിയിലായവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം; ...

0
കല്‍പ്പറ്റ: വര്‍ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നടത്തിയ വ്യാപക പരിശോധനയില്‍...