കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകരുടെ കേസുകൾ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളിൽ പെട്ട ബൂത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസിക്ക് സമർപ്പിക്കാൻ നിർദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ആണ് നേതാക്കൾക്ക് നിർദേശം നൽകിയത്. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കേസുകളിൽ അകപ്പെട്ടവർക്ക് സഹായം എന്നുള്ളതാണ് കെപിസിസിയുടെ പ്രവർത്തകരോടുള്ള വാഗ്ദാനം. രാഷ്ട്രീയ സംഘർഷങ്ങളിൽ പെട്ടവർക്കും നിയമസഹായം ഒരുക്കും.

കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്യു പ്രവർത്തകരുടെ കേസുകളാണ് കെപിസിസി ഏറ്റെടുത്തു നടത്തുക. 14 ഡിസിസി അധ്യക്ഷൻമാർക്കും യൂത്ത് കോൺഗ്രസ്, കെഎസ്യു , മഹിളാ കോൺഗ്രസ് സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. എത്രയും വേഗം അവരവരുടെ പ്രവർത്തന പരിധിയിൽ പെടുന്ന കേസുകളിൽ പെട്ട പ്രവർത്തകരുടെ വിവരങ്ങൾ കെപിസിസിക്ക് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിനായി ലീഗൽ എയ്ഡ് കമ്മിറ്റി ചെയർമാനെയും കെപിസിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും ചുമതലപ്പെടുത്തി.

കേസിൽ പെടുന്ന പ്രവർത്തകരെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിനെതിരെ വീണ്ടും സമരപരിപാടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് കെപിസിസി. കേസുകളുടെ പേരിൽ പ്രവർത്തകർ മാറി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തെ പ്രവർത്തകരുടെ കേസുകൾ നടത്താൻ പ്രത്യേക സംവിധാനം പാർട്ടി ഒരുക്കിയിരുന്നു. എന്നാൽ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെട്ടില്ല എന്നാണ് ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...