ഗ്രൂപ്പ് തര്‍ക്കo ; കെപിസിസി പുനഃസംഘടന വീണ്ടും നീളുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗ്രൂപ്പ് തര്‍ക്കത്തില്‍ അമര്‍ന്ന് കെപിസിസി പുനഃസംഘടന വീണ്ടും നീളുന്നു. ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കെ ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകളും അടിക്കടി മാറുകയാണ്. പത്തു ജില്ലകളില്‍ കണ്ടത്തേണ്ടത് പ്രസിഡന്‍റ് അടക്കം 35 ഭാരവാഹികളെ വീതം. ഈ ജില്ലകളില്‍ 27 ജനറല്‍സെക്രട്ടറിമാരെയും ആറ് വൈസ് പ്രസിഡന്‍റുമാരെയും ഒരു ട്രഷററെയും തീരുമാനിക്കാനാണ് മാസങ്ങളുടെ താമസം.

ഗ്രൂപ്പ് തര്‍ക്കം രൂക്ഷം. പട്ടിക ചുരുക്കല്‍ അതിലേറെ പ്രയാസം. തീയതി നീട്ടിനീട്ടി പതിവുപോലെ പട്ടിക കൊണ്ട് അടിയാണ് പാര്‍ട്ടിയില്‍. കാസര്‍ഗോഡ്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം ഇതിലും കുറവ് മതി. പക്ഷേ ഇതിനായി നിയോഗിച്ച നേതാക്കള്‍ക്ക് ജില്ലാതലത്തില്‍ ഇനിയും യോജിപ്പില്‍ എത്താനായിട്ടില്ല.

ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാല്‍ എക്സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ജില്ലാതല സമിതികള്‍ക്കായിരുന്നു അധികാരം. പരാതികളേറിയതോടെ അന്തിമ തീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. ഇങ്ങനെ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് സര്‍ക്കുലറുകള്‍ പലതും മാറിമാറി ഇറങ്ങുകയാണ്. പറഞ്ഞ തീയതിയില്‍ പൂര്‍ത്തിയാക്കിയ പുനഃസംഘടന കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. പ്രഖ്യാപനങ്ങളിലെ വിട്ടുവീഴ്ചകളെ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയതിനാല്‍ ചിന്തന്‍ ശിബിരംകൊണ്ടും കോണ്‍ഗ്രസില്‍ കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് ചുരുക്കം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...