തിരുവനന്തപുരം : കെ.പി.സി.സി ഭാരവാഹിപ്പട്ടികയെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പട്ടികയില്‍ പൊതുവേ എല്ലാവരും സന്തോഷത്തിലാണെന്നാണ് തനിക്ക് കിട്ടിയ പ്രതികരണം. പട്ടികയില്‍ എല്ലാവര്ക്കും പ്രാതിനിധ്യമുണ്ടായിരുന്നതായി തിരുവഞ്ചൂര്‍ പ്രതികരിക്കുകയും ചെയ്തു.
‘പദവികളിലേക്ക് വന്നവരെല്ലാം പ്രഗത്ഭരായവരാണ്. അംഗീകാരം കിട്ടേണ്ടവര്‍ വേറെയുമുണ്ട്. ആരെങ്കിലും പുറത്തുപോയിട്ടുണ്ടെങ്കില്‍ അവരെ അടുത്തഘട്ടങ്ങളില്‍ പരിഗണിക്കും. പട്ടിക പൊതുചര്‍ച്ചയാക്കാതെ പോസിറ്റീവായി കാണണം.’ എന്നും അദ്ദേഹം വ്യക്തമാക്കി.